ശബരിമല കയറാനെത്തിയ രണ്ട് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി
പത്തനംതിട്ട:ശബരിമല കയറാനെത്തിയ പതിനഞ്ച സംഘത്തിലെ രണ്ട് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി. ഒന്‍പത് ആണുങ്ങളും ആറ് ട്രാന്‍സ്ജെന്‍ററുകളുമാണ് മലകയറാനെത്തിയത്. ഇവരില്‍ രണ്ട് ട്രാന്‍സ്ജെന്‍ററുകളാണ് മലകയറാതെ മടങ്ങിയത്. സംഘത്തിലെ പൂങ്കുഴി എന്ന ട്രാന്‍സ്ജെന്‍ററിന്‍റെ തിരിച്ചറിയല്‍ കാര്‍ഡില്‍ സ്ത്രീയെന്നുള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടാമെന്ന് പൊലീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇവരുടെ മടക്കം. സംഘത്തിലെ ബാക്കിയുള്ളവര്‍ മലകയറിയപ്പോള്‍ പൂങ്കുഴിയും കൂടെ ഈശ്വരി എന്ന ട്രാന്‍സ്ജെന്‍ററും പമ്പയില്‍ നിന്നു. Continue reading ശബരിമല കയറാനെത്തിയ രണ്ട് ട്രാന്‍സ്ജെന്‍ററുകള്‍ മലകയറാതെ മടങ്ങി
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ 3000 രൂപ വിലയുള്ള നാച്വറല്‍ കപ്പ് നമ്മുടെ സ്വന്തം ചിരട്ട
കണ്ണൂര്‍: ഓണ്‍ലൈന്‍ വിപണന സൈറ്റായ ആമസോണിലാണ് നമ്മുടെ സ്വന്തം ചിരട്ട വില്‍പ്പനക്കെത്തിയിരിക്കുന്നത്. നാച്വറല്‍ കപ്പ് എന്ന പേരിലാണ് ചിരട്ട എത്തിയിരിക്കുന്നത്. ഒരു മുറി ചിരട്ടയുടെ സൈറ്റില്‍ പറയുന്ന യഥാര്‍ത്ഥ വില 3000 രൂപയാണ്. 55 സതമാനം ഡിസ്‌കൗണ്ടോടു കൂടി 1365 രൂപയ്ക്ക് നമുക്ക് ചിരട്ടയെന്ന നാച്വറല്‍ കപ്പ് വാങ്ങാന്‍ സാധിക്കും. നാലര ഔണ്‍സാണു വലിപ്പമെന്നും ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവിനിടയുണ്ടെന്നും സൈറ്റില്‍ പറയുന്നു. Continue reading ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ 3000 രൂപ വിലയുള്ള നാച്വറല്‍ കപ്പ് നമ്മുടെ സ്വന്തം ചിരട്ട
ശബരിമല യുവതീ പ്രവേശനത്തില്‍ പ്രത്യേക അജണ്ടകളില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി
കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കി. ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ വന്നത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന് അടക്കം ഇക്കാര്യത്തില്‍ തുറന്ന സമീപനമാണ് ഉള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിന്ദുവിന്റെയും കനകദുര്‍ഗയുടേയും ശബരിമല പ്രവേശനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. സുപ്രീംകോടതി വിധി കണ്ട് മാത്രമാണ് അവര്‍ ശബരിമലയിലെത്തിയത്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതല്ലാതെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് നിലപാടുകളില്ല. സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലെത്തിയ രണ്ട് സ്ത്രീകള്‍ക്ക് അവിടേയ്ക്കുള്ള പ്രവേശനം നിഷേധിച്ചാല്‍ അത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാകും. എന്നാല്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും അവിടേയ്ക്കുള്ള സ്ത്രീകളുടെ പ്രവേശം ക്രിമിനല്‍ നടപടികളിലൂടെ ചിലര്‍ തടയാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് ഒരു പ്രമുഖ പാര്‍ട്ടിയും ചില വലതുപക്ഷ ശക്തികളുമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവര്‍ക്കാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ അജണ്ടയുള്ളതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി റവന്യൂ … Continue reading ശബരിമല യുവതീ പ്രവേശനത്തില്‍ പ്രത്യേക അജണ്ടകളില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി
നാളെ അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്‌മെന്റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു ഒക്ടോബര്‍ രണ്ടു മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. തൊഴില്‍, ഗതാഗത വകുപ്പുകള്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നാണ് സമരസമിതിയുടെ ആക്ഷേപം. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഇന്നയിച്ച് നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരസമിതിയുമായി നാളെ രാവിലെ ചര്‍ച്ച … Continue reading നാളെ അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിലേക്ക്
എസ്ബിഐ ഓഫീസ് ആക്രമണം;എന്‍ജിഒ യൂണിയന്‍ നേതാക്കളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കൊല്ലം: ദേശീയ പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ഓഫീസ് ആക്രമിച്ച കേസില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തു. 6 പേരെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസില്‍ ഒളിവിലായിരുന്ന എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഇന്നലെ രാത്രിയോടെയാണ് കീഴടങ്ങിയത്. ഒരാള്‍ ഇപ്പോളും ഒളിവിലാണ്. രാത്രി ഒമ്പതരയോടെയാണ് കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ കീഴടങ്ങിയത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു, ശ്രീവത്സന്‍, ജില്ലാ ഏരിയാ നേതാക്കളായ അനില്‍കുമാര്‍, ബിനുരാജ്, ബിനുകുമാര്‍, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. ബാങ്ക് ആക്രമിച്ച സംഘത്തില്‍ ഉണ്ടെന്ന് പൊലീസ് കരുതുന്ന അജയകുമാര്‍ ഒളിവിലാണ്. എന്നാല്‍ അജയകുമാറിന് സംഭവവുമായി ബന്ധമില്ലെന്നാണ് കീഴടങ്ങിയവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം എസ്ബിഐ ശാഖ അടിച്ചു തകര്‍ത്തകേസില്‍ നേരത്തെ അറസ്റ്റിലായ അശോകനും ഹരിലാലും ഇപ്പോള്‍ റിമാന്റിലാണ്. Continue reading എസ്ബിഐ ഓഫീസ് ആക്രമണം;എന്‍ജിഒ യൂണിയന്‍ നേതാക്കളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്‍ദനം; തിരിച്ചു തല്ലിയെന്നും ആരോപണം
മലപ്പുറം:ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് ആക്രമിച്ചതായി പരാതി. തലയ്ക്കു ക്ഷേതമേറ്റ ഇവര്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികത്സ തേടി. വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃ മാതാവ് പട്ടിക കൊണ്ട് തലയ്ക്കടിച്ചുവെന്നാണ് പരാതി. ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍തൃ മാതാവിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കനകദുര്‍ഗ മര്‍ദിച്ചെന്നാണ് ഇവരുടെ ആരോപണം. സിവില്‍ സ്‌പ്ലൈസ് ഉദ്യോഗസ്ഥയായ കനകദുര്‍ഗയുടെ അവധി ഇന്ന് അവസാനിക്കുന്നതിനാലാണു പുലര്‍ച്ചെ വീട്ടിലെത്തിയത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാത്താല്‍ ശബരിമല ദര്‍ശനം കനകദുര്‍ഗ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും പങ്കെടുത്തിരുന്നു. Continue reading കനകദുര്‍ഗയ്ക്ക് ഭര്‍തൃമാതാവിന്റെ മര്‍ദനം; തിരിച്ചു തല്ലിയെന്നും ആരോപണം
മനുഷ്യക്കടത്ത് ദൃശ്യങ്ങള്‍ പുറത്ത്; ദൃശ്യങ്ങള്‍ ചെറായിയിലെ റിസോര്‍ട്ടില്‍ നിന്നുള്ളത്
കൊച്ചി: മുനമ്പം മനുഷ്യക്കടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചെറായിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഓസ്‌ട്രേലിയയിലേക്കു പോയെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ മാസം അഞ്ചാം തീയതിയാണ് ഇവര്‍ ചെറായിയിലെ റിസോര്‍ട്ടില്‍ എത്തിയത്. വ്യാജ മേല്‍വിലാസത്തില്‍ ഒരാഴ്ച ഇവര്‍ റിസോര്‍ട്ടില്‍ താമസിച്ചു. ഈ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനിടെ മുനമ്പം വഴി ഇവരെ കടത്തിയ ബോട്ട് വാങ്ങിയ രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീകാന്തന്‍, സെല്‍വം എന്നിവരാണ് ബോട്ട് വാങ്ങിയതെന്നാണ് പൊലീസിന് വിവരം കിട്ടിയിരിക്കുന്നത്. കുളച്ചല്‍ സ്വദേശിയാണ് ശ്രീകാന്തന്‍. സെല്‍വം ഏത് നാട്ടുകാരനാണെന്ന വിവരം പൊലീസിന് കിട്ടിയിട്ടില്ല. തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് ഇവര്‍ ബോട്ട് വാങ്ങിയത്. ഒരു കോടി രണ്ട് ലക്ഷം രൂപ നല്‍കിയാണ് ഇവര്‍ അനില്‍കുമാറില്‍ നിന്ന് ബോട്ട് വാങ്ങിയത്. ഒന്നില്‍ കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയില്‍ നിന്ന് പോയെന്നും വിവരമുണ്ട്. കഴിഞ്ഞയാഴ്ച ശ്രീകാന്തന്‍ കൊടുങ്ങല്ലൂരെത്തിയിരുന്നു. ഇവിടുത്തെ ഒരു ലോഡ്ജിലാണ് … Continue reading മനുഷ്യക്കടത്ത് ദൃശ്യങ്ങള്‍ പുറത്ത്; ദൃശ്യങ്ങള്‍ ചെറായിയിലെ റിസോര്‍ട്ടില്‍ നിന്നുള്ളത്
