സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല; ജസ്റ്റിസ് കുര്യന്‍ ജോസഫ്

കൊച്ചി: സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ കഴിഞ്ഞവര്‍ഷം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര പരിഹാരമായിട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. വിഷയത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ സജീവമായി ഇടപെടണം. കോടതികള്‍ നിഷ്പക്ഷമായും വസ്തുതാപരമായും നിലപാടെടുക്കണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.  ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്ന മുന്നറിയിപ്പോടെയാണ് 2018 ജനുവരിയില്‍ നാലു സുപ്രീംകോടതി ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്. പ്രധാന കേസുകള്‍ ഏതു ബെഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണു ജഡ്‌ജിമാര്‍ മുഖ്യവിമര്‍ശനമുന്നയിച്ചത്. ഇക്കാര്യത്തില്‍ നാലുപേരും ചേര്‍ന്നു രണ്ടുമാസം മുന്‍പു ചീഫ് ജസ്‌റ്റിസിനെഴുതിയ കത്തിന്റെ കരടും ജഡ്‌ജിമാര്‍ പരസ്യപ്പെടുത്തിയിരുന്നു. ജ ഡ്‌ജിമാരായ ജസ്‌തി ചെലമേശ്വര്‍, രഞ്‌ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണു അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയ്ക്കെതിരെ പത്രസമ്മേളനം നടത്തിയത്. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രത്യേക സിബിഐ കോടതി ജഡ്ജി ബി.എച്ച്‌. ലോയയുടെ മരണം സംബന്ധിച്ച കേസാണു ജഡ്ജിമാരുടെ വിരോധം … Continue reading സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല; ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്; പെട്രോളിന് 38 പൈസയും, ഡീസലിന് 50 പൈസയും കൂടി

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലും ഇന്ധനവിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 38 പൈസയും, ഡീസല്‍ ലിറ്ററിന് 50 പൈസയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ വിലയില്‍ 62 പൈസയുടെയും, ഡിസല്‍ വിലയില്‍ ഒരു രൂപ 98 പൈസയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.07 രൂപയാണ് വില. ഇന്നലെ ഇത് 71.69 രൂപയായിരുന്നു. ഡീസല്‍ ലിറ്ററിന് 67.71 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 67.21 രൂപയായിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.35 രൂപയായും ഡീസല്‍ 69.02 ആയും ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് 72.39 രൂപ, 68.03 രൂപ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ വില. Continue reading ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്; പെട്രോളിന് 38 പൈസയും, ഡീസലിന് 50 പൈസയും കൂടി

സോളോ വീണ്ടും വിപണിയിലേക്ക് 

വിലയൊരു ഇടവേളയ്ക്കു ശേഷം സോളോ വീണ്ടും വിപണിയിലേക്ക്  തിരിച്ചെത്തുന്നു. അതായത്, ഇത്തവണ പുതുവര്‍ഷത്തില്‍ സോളോ അഞ്ചോളം സ്മാര്‍ട്ട്ഫോണുകളെയാണ് പുറത്തിറക്കാനൊരുങ്ങുന്നത്. അതായത്, എന്‍ട്രി ലെവല്‍, മിഡ്-ബഡ്ജറ്റ് ശ്രേണികളിലായിട്ടാകും പുത്തന്‍ മോഡലുകളെത്തുകയെന്ന് സോളോ ബിസിനസ് ഹെഡ് സുനില്‍ റൈന പറയുന്നു. ജനുവരി അവസാനത്തോടെ ആദ്യ മോഡല്‍ പുറത്തിറങ്ങുമെന്നും പിന്നാലെ മറ്റു രണ്ട് മോഡലുകളും പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു.മാത്രമല്ല, ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയാകും ഫോണ്‍ വിപണിയിലെത്തുക. കൂടാതെ,ഡിസ്പ്ലേ നോച്ച് ആദ്യം പുറത്തിറങ്ങുന്ന മോഡലിലുണ്ടാകുമെന്നാണ് അറിയുന്നത്. സോളോ യെറ 5X ന് മാര്‍ച്ചോടെ തന്നെ ആന്‍ഡ്രോയിഡ് 9.0 പൈ അപ്ഡേറ്റ് ലഭിക്കുമെന്നും റിപ്പേര്‍ട്ടുണ്ട്. സോളോ യെറ X5, യെറ 4X എന്നിവയാണ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മോഡലുകള്‍.സോളോ യെറ 5Xല്‍ 13 മെഗാപിക്സലിന്റെ പിന്‍ ക്യാമറയും 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയുമാണുള്ളതെന്നും  ഇതിനുപുറമെ, ഈ മോഡലിന്റെ മുന്നിലും പിന്നിലും എല്‍.ഇ.ഡി ഫ്ളാഷുമുണ്ടെന്നും,അതോടൊപ്പം, 0.6 സെക്കന്റില്‍ പ്രവര്‍ത്തിക്കുന്ന ഫേസ് അണ്‍ലോക്കിംഗ് സംവിധാനവും 0.2 സെക്കന്റില്‍ പ്രവര്‍ത്തിക്കുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറും … Continue reading സോളോ വീണ്ടും വിപണിയിലേക്ക് 

പ്രവാസികളുടെ വിജ്ഞാനവും മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണം: മുഖ്യമന്ത്രി

കൊച്ചി: പ്രവാസികളുടെ വിജ്ഞാനവും മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് പ്രാതിനിധ്യസ്വഭാവമുള്ള വേദിയായ ലോക കേരള സഭ രൂപം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം താജില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ പ്രൊജക്റ്റ് അവാര്‍ഡുകള്‍വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ട്. പ്രവാസികളുടെ മികവ് കേരളവികസനത്തിന് ഉപയോഗിക്കുന്നതിന്റെ ഭാഗമായി ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും രംഗത്ത് പ്രാവീണ്യമുള്ളവര്‍ വികസനരംഗത്ത് അവരുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിക്കണം. പ്രവാസികളുടെ പണം കൂട്ടായി നിക്ഷേപിക്കുന്ന സംവിധാനം ഒരുക്കാനും നിക്ഷേപിക്കുന്ന പണത്തിന് നഷ്ടം സംഭവിക്കാതെ സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്ന വിധത്തിലുള്ള സംവിധാനം ഉറപ്പാക്കാനും പദ്ധതിയുണ്ട്. ബാങ്കില്‍ നിക്ഷേപിച്ച് പലിശ വാങ്ങുന്നതുപോലെ സുരക്ഷിതമായി പണം നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ഒരുക്കുക. ഇതിലൂടെ നാടിന്റെ വികസനവും കൂടുതല്‍ തൊഴിലവസരവും ഉറപ്പാക്കാനും സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. Continue reading പ്രവാസികളുടെ വിജ്ഞാനവും മികവും കേരളവികസനത്തിന് ഉപയോഗിക്കാനാവണം: മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ആലപ്പാട് സന്ദര്‍ശിക്കും

കൊല്ലം: ആലപ്പാട് കരിമണൽ ഖനനപ്രദേശം ഇന്ന് കോൺഗ്രസ് നേതാക്കൾ സന്ദർശിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി എം സുധീരൻ തുടങ്ങിയവരാണ് ആലപ്പാട് എത്തുന്നത്. ഖനനം നിര്‍ത്തിവച്ച്‌ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ഖനനം നിർത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്. ഖനനം നിർത്തിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. സമരം ഇന്ന് 75-ാം ദിവസത്തിലേക്ക് കടന്നു. കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന ജനകീയ സമരങ്ങളെ പരിഹസിച്ച മന്ത്രി ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തി. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. ഖനന വിരുദ്ധ സമരത്തില്‍ ന്യായമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. സമരക്കാര്‍ പറയുന്നത് അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഖനനം നിര്‍ത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്. എന്നാല്‍ ജനകീയ സമരത്തിന് അനുകൂലമായ നിലപാടാണ് … Continue reading കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ആലപ്പാട് സന്ദര്‍ശിക്കും

ദൈവയുടെ പുതിയ എല്‍.ഇ.ഡി ടിവിയായ ഡി40ബി10 വിപണിയിലെത്തി

പുതിയ എല്‍.ഇ.ഡി ടിവി വിപണിയിലേക്ക് എത്തിയിരിക്കുന്നു. അതായത്, ദൈവയുടെ എല്‍.ഇ.ഡി ടിവിയായ ഡി40ബി10 ആണ് വിപണിയിലെത്തിയിരിക്കുന്നത്. 15,490 രൂപയാണ് ഇതിന് വില വരുന്നത്. വയര്‍ലെസ് ഹെഡ്ഫോണ്‍ കണ്‍ട്രോള്‍, വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന എക്കോ വിഷന്‍, മള്‍ട്ടി ഡിസ്പ്‌ളേ ഫംഗ്ഷന്‍, സിനിമാ സൂം സൗകര്യം, ഇമേജ് ഫ്രീസ്, 3ഡി കോംബ് ഫില്‍ട്ടര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ മോഡലിന്റെ പ്രധാന പ്രത്യേകതകളാണ്.  മാത്രമല്ല, ഇതിന് ബാസ്, ട്രെബിള്‍, വോളിയം എന്നിവ ഇക്വലൈസര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന പവര്‍ ഓഡിയോ വോളിയം സിസ്റ്രം, 2 എച്ച്.ഡി.എം.ഐ ഇന്‍പുട്ട് പോര്‍ട്ടുകള്‍, രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍ എന്നിവയുമുണ്ട്. അതോടൊപ്പം 40 ഇഞ്ച് എച്ച്.ഡി എല്‍.ഇ.ഡി സ്‌ക്രീനാണ് ഇതിനുള്ളത്.  Continue reading ദൈവയുടെ പുതിയ എല്‍.ഇ.ഡി ടിവിയായ ഡി40ബി10 വിപണിയിലെത്തി

മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണം; കെ സുരേന്ദ്രന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് ഹര്‍ജി.  ശബരിമല സ്ഥിതി ചെയ്യുന്ന മേഖലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍, യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്നും സുരേന്ദ്രനെ പന്പയിലും സന്നിധാനത്തും പ്രവേശിക്കാൻ അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെടും.  സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കയറാന്‍ അനുമതിയില്ലെന്നായിരുന്നു പ്രധാന ഉപാധി. Continue reading മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണം; കെ സുരേന്ദ്രന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയില്‍